അദ്‌നാന്‍ സാമി ഭാര്യയെ പീഡിപ്പിച്ചു

വ്യാഴാഴ്‌ച രാത്രിയിലാണ് പരാതി രജിസ്റ്റര്‍ ചെയ്‌തത്. അദ്‌നാന്‍ തന്നെ സിഗരറ്റു കുറ്റികൊണ്ട് പൊള്ളിച്ചുവെന്നും സബയുടെ പരാതിയില്‍ പറയുന്നുണ്ട് ദുബൈയിലെ ഒരു ഹോട്ടല്‍ ബിസിനസുകാരന്റെ മകളാണ് സബ.
രാത്രിയില്‍ വന്ന് സബ നല്‍കിയ പരാതി സ്വീകരിക്കുകയും അവരോട് കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഇന്‍സ്‌പെക്ടര്‍ കിരണ്‍ സനന്‍ അറയിച്ചു.
ഇവരുടെ തൊട്ടടുത്ത ഫ്‌ളാറ്റില്‍ താമസിക്കുന്ന ഒരു സുഹൃത്തിന്റെ പേരിലാണത്രേ അദ്‌നാന്‍ സബയോട് വഴക്കിടുകയും പീഡിപ്പിക്കുകയും ചെയ്യുന്നത്. ആ സുഹൃത്ത് ഇവരുടെ വ്യക്തിജീവിതത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നുവെന്നാണ് അദ്‌നാന്റെ വാദം.
സംഭവത്തില്‍ പൊലീസ് അദ്‌നാനെ ചോദ്യം ചെയ്യുകയും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കുകയും ചെയ്‌തിട്ടുണ്ട്.
മുമ്പ് അദ്‌നാന് തടികൂടിയപ്പോള്‍ അദ്ദേഹത്തെ ഉപേക്ഷിച്ച് മൂന്നുവര്‍ഷം മാറിത്താമസിച്ച സബ അദ്ദേഹം തടികുറച്ചതോടുകൂടി തിരിച്ചെത്തുകയായിരുന്നു. അന്ന് സബയെ നഷ്ടപ്പെട്ട ദുഖംതന്നെ വളരെയേറെ തളര്‍ത്തിയിരുന്നുവെന്ന് അദ്‌നാന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications