അഭയ: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കൊച്ചി: സിസ്‌റ്റര്‍ അഭയ കേസിലെ രണ്ടാം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സിബിഐ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു.
കേസ് നേരത്തെ അന്വേഷിച്ച മുന്‍ എസ്‌പി കെ ടി മൈക്കിളിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളും അഭയയുടെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം ചെയ്‌ത ഡോക്ടര്‍ രാധാകൃഷ്‌ണന്റെ മൊഴികളും സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന.
കേസില്‍ പ്രതികളുടെ നാര്‍ക്കോ പരിശോധന ചിത്രീകരിച്ച സിഡികളുടെ നിജാവസ്ഥ അറിയാനായി ഫോറന്‍സിക് ലാബിലെ ഡോക്ടര്‍ മാലിനിയെ അടുത്തയാഴ്‌ച ചോദ്യം ചെയ്യുമെന്ന് സിബിഐ കോടതിയെ അറിയിച്ചു.
ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കേസിന്റെ മേല്‍നോട്ടം വഹിയ്‌ക്കുന്ന സിജെഎം കോടതിയില്‍ 45 ദിവസം കൂടുമ്പോള്‍ സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിയ്‌ക്കേണ്ടതുണ്ട്. ഇതനുസരിച്ചാണ് സിബിഐ വെള്ളിയാഴ്‌ച അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.












Click it and Unblock the Notifications