സിപിഎമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ഹര്‍ജി
കൊച്ചി: ദേശീയ പാര്‍ട്ടിയായ സിപിഎമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മുഖ്യ തിരിഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശം നല്‌കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.
സിപിഎമ്മിന്റെ ബാനറിലും ഔദ്യോഗിക ചിഹ്നത്തിലും പാര്‍ലമെന്റിലും നിയമസഭയിലും അംഗങ്ങളായവരെ അയോഗ്യരാക്കാന്‍ ലോക്‌സഭ, രാജ്യസഭ, നിയമസഭ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‌കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി റാന്നി സ്വദേശി അഡ്വ സേതുനാഥാണ് സമര്‍പ്പിച്ചത്.
ഹര്‍ജി നിലനില്‌ക്കുന്നതാണോയെന്ന് സംബന്ധിച്ച് കൂടതല്‍ വാദത്തിനായി ഫെബ്രുവരി 16ലേക്ക് മാറ്റി. ആക്ടിങ് ചീഫ് ജസ്റ്റിസ് കോശി, ജസ്‌റ്റിസ് വി.വി ഗിരി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിയ്‌ക്കുന്നത്.
തൊഴിലാളി വര്‍ഗ്ഗാധിപത്യം ലക്ഷ്യമാക്കുന്ന സിപിഎം ഇന്ത്യന്‍ ഭരണഘടനയ്‌ക്ക് വിധേയമായി പ്രവര്‍ത്തിയ്‌ക്കുന്നുവെന്ന് ഒരിടത്തും പറയുന്നില്ലെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.












Click it and Unblock the Notifications