Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ ആക്രമണത്തിനായി പാക്‌ ഭൂമി ഉപയോഗിച്ചിട്ടില്ല: ഹസന്‍

ലണ്ടന്‍: മുംബൈ ഭീകരാക്രമണം പാകിസ്‌താന്റെ മണ്ണില്‍ പദ്ധതിയിട്ട്‌ നടത്തിയ ഒന്നല്ലെന്ന്‌ വാജിദ്‌ ഷംസൂല്‍ ഹസന്‍. ഒരു ദേശീയ ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ബ്രിട്ടനിലെ പാക്‌ ഹൈക്കമ്മീഷണറായ ഹസന്‍ ഇക്കാര്യം പറഞ്ഞത്‌.

ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന്‌ മറുപടിയായി പാകിസ്‌താന്‍ നല്‍കാനുദ്ദേശിക്കുന്ന റിപ്പോര്‍ട്ട്‌ ഇതായിരിക്കുമെന്നാണ്‌ വെളിപ്പെടുത്തല്‍. മുംബൈ ഭീകരാക്രമണം സംബന്ധിച്ച്‌ പാകിസ്‌താന്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്ന പ്രക്രിയ അന്തിമഘട്ടത്തിലാണ്‌.

മുംബൈ ആക്രണത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പാക്‌ ഭൂമി മുന്നൊരുക്കങ്ങള്‍ക്കായി ഉപയോഗിച്ചിട്ടില്ലെന്ന സൂചനകളാണ്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം നടത്തുന്നതിനായി വേറെ ഏതെങ്കിലും സ്ഥലം ആയിരിക്കാം ഉപയോഗിച്ചത്‌.

സ്വയം വെള്ളപൂശാനുള്ള ശ്രമങ്ങളൊന്നും പാകസ്‌താന്‍ നടത്തിയിട്ടില്ല. തെളിവുകളുടെയും യാഥാര്‍ത്ഥ്യങ്ങളുടെയും അടിസ്ഥാനത്തിലാണ്‌ അന്വേഷണം നടത്തിയത്‌. പാകിന്റെ കണ്ടെത്തലുകള്‍ ലോകത്തിന്‌ സ്വീകാര്യമായിരിക്കും. ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ മുഴുവന്‍ ആശങ്ക പരിഹരിക്കുന്നതിനാണ്‌ പാകിസ്‌താന്‍ ശ്രമിക്കുന്നതിന്‌- ഹസന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+