എയര്‍ ഇന്ത്യയില്‍ 99 രൂപയ്ക്ക് ടിക്കറ്റ്
ദില്ലി: വിമാനയാത്രക്കൂലി കുറയ്‌ക്കുന്നതിന്റെ ഭാഗമായി എയര്‍ ഇന്ത്യ ആഭ്യന്തരസര്‍വീസില്‍ 99 രൂപയ്‌ക്കുള്ള ടിക്കറ്റുകള്‍ നല്‌കിത്തുടങ്ങി.
ഇന്ധനസര്‍ചാര്‍ജും സേവനനികുതിയുമുള്‍പ്പെടെ ടിക്കറ്റിന്റെ ആകെ തുക 3024 രൂപ വരും. ദില്ലി-ചെന്നൈ, മുംബൈ-ചെന്നൈ, കൊല്‍ക്കത്ത-ചെന്നൈ റൂട്ടുകളിലാണ് പ്രത്യേക ടിക്കറ്റ്‌നിരക്ക് വ്യാഴാഴ്‌ച മുതല്‍ പ്രാബല്യത്തിലായത്.
വിമാന ഇന്ധന വില കുറഞ്ഞതാണ് നിരക്കുകള്‍ കുറയ്‌ക്കാന്‍ എയര്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. ഡിസംബര്‍ 30ന് എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക് കുറച്ചിരുന്നു.
എയര്‍ഇന്ത്യ നിരക്ക് കുറച്ചത് മറ്റു വിമാനക്കമ്പനികളുമായി മത്സരം കൂട്ടാനിടയാക്കും. പുതിയ നിരക്ക് ഫിബ്രവരി 28 വരെയാണ് പ്രാബല്യത്തിലുള്ളത്. നിരക്കു കുറച്ചതിനു പുറമെ യാത്രക്കാരെ ആകര്‍ഷിക്കാനുള്ള മറ്റു ചില പദ്ധതികളും എയര്‍ ഇന്ത്യ ആലോചിക്കുന്നുണ്ട്.
അതിനിടെ വിമാനഇന്ധനവില കുടിശ്ശിക അടച്ചുതീര്‍ക്കാനായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വിവിധ വിമാനക്കമ്പനികളുമായി ചര്‍ച്ച തുടങ്ങി.
വിമാനഇന്ധനം വാങ്ങിയതില്‍ ജെറ്റ് എയര്‍വെയ്‌സ് 800 കോടി രൂപയും കിങ്‌ഫിഷര്‍ 110 കോടി രൂപയുമാണ് നല്‌കാനുള്ളത്. എയര്‍ ഇന്ത്യയും കുടിശ്ശിക അടച്ചുതീര്‍ക്കാനുണ്ട്.












Click it and Unblock the Notifications