Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ച്‌ കുഞ്ഞുങ്ങള്‍ ഇന്‍ക്യൂബേറ്ററില്‍ വെന്തുമരിച്ചു

ചണ്ഡീഗഡ്‌: പഞ്ചാബിലെ പട്യാലയിലുള്ള രജീന്ദ്ര ആശുപത്രിയില്‍ ഇന്‍ക്യൂബേറ്ററിന്‌ തീപിടിച്ച്‌ അഞ്ചു നവജാത ശിശുക്കള്‍ മരിച്ചു. മൂന്ന്‌ പെണ്‍കുട്ടികളും രണ്ട്‌ ആണ്‍കുട്ടികളുമാണ്‌ മരിച്ചത്‌.

ശനിയാഴ്‌ച പുലര്‍ച്ചെ മൂന്നരയോടെയാണ്‌ അപകടം നടന്നത്‌. ഷോര്‍ട്ട്‌ സര്‍ക്യൂട്ടിനെത്തുടര്‍ന്ന്‌ കുട്ടികളെ കിടത്തിയിരുന്ന ഇന്‍ക്യൂബേറ്ററിന്‌ തീപിടിക്കുകയാണുണ്ടായതെന്ന്‌ പൊലീസ്‌ സൂപ്രണ്ട്‌ ഗുര്‍മിത്‌ സിങ്‌ പറഞ്ഞു.

അപകടത്തില്‍ ആറ്‌ കുട്ടികള്‍ക്ക്‌ പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്‌. സംഭവത്തില്‍ മജിസ്‌ട്രേട്ട്‌ തല അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്‌. മരിച്ച കുട്ടികളുടെ കുടുംബത്തിന്‌ ഒരുലക്ഷം രൂപവീതം ധനസഹായം നല്‍കുമെന്ന്‌ മുഖ്യമന്ത്രി പ്രകാശ്‌ സിങ്‌ ബാദല്‍ പറഞ്ഞു.

ഇതിന്‌ മുമ്പ്‌ 2008 മാര്‍ച്ചില്‍ അഹമ്മദാബാദിലെ ഒരാശുപത്രിയില്‍ മൂന്നു ദിവസംമാത്രം പ്രായമുള്ള കുഞ്ഞ്‌ ഇന്‍ക്യുബേറ്ററില്‍ വെന്ത്‌ മരിച്ചിരുന്നു. ഇതേദിവസം തന്നെ ദില്ലിയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ അഞ്ച്‌ ദിവസം പ്രായമായ കുഞ്ഞും ഇതേ രീതിയില്‍ മരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+