കുംബ്ലെയെക്കാത്ത് ബിജെപി, സര്‍ക്കാറിനായി ശിവസേന
ദില്ലി: കളമൊഴിഞ്ഞ ക്രിക്കറ്റ് താരങ്ങളെല്ലാം രാഷ്ട്രീയത്തില്‍ ചേക്കേറുകയാണോ? അല്ലെങ്കില്‍ രാഷ്ട്രീയപാര്‍ട്ടികളെല്ലാം ഇവരുടെ ജനസമ്മതിയെ ചൂഷണം ചെയ്യാനായി ലോക്സഭാ തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കാമെന്നും പറഞ്ഞ് പിന്നാലെ ചെല്ലുകയാണോ.
എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീനെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസും, അടുത്തിടെ വിരമിച്ച സ്പിന്നര്‍ അനില്‍ കുംബ്ലെയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപിയും ചരടുവലികള്‍ നടത്തുകയാണ്.
അനില്‍ കുംബ്ലെയെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ തയ്യാറാണെന്ന് കര്‍ണാടകത്തിലെ ബിജെപി നേതൃത്വം വ്യക്തമാക്കിക്കഴിഞ്ഞു. മുന്‍ ക്യാപ്റ്റന്‍ വെങ് സര്‍ക്കാറിനെ ആകര്‍ഷിക്കാന്‍ ശിവ സേനയും തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
വെങ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ശിവ സേന നേതാവ് ഉദ്ധവ് താക്കറെയുമായി നടത്തിയ സന്ദര്‍ശനമാണ് ഈ വാര്‍ത്തകള്‍ക്ക് കരുത്തേകുന്നത്. വടക്കന്‍ മുംബൈയില്‍ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഉദ്ധവിനെ കണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇദ്ദേഹത്തിന്റെ ആവശ്യം പാര്‍ട്ടി അംഗീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തുവന്നിട്ടില്ല.ബാംഗ്ലൂര്‍ നോര്‍ത്ത് സീറ്റില്‍ കുംബ്ലെയെ മത്സരിപ്പിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്.
-
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം












Click it and Unblock the Notifications