Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം സീറ്റില്‍ നോട്ടമിട്ട്‌ തരൂര്‍

ദില്ലി: തിരഞ്ഞെടുപ്പില്‍ മത്സരിയ്‌ക്കാന്‍ അവസരം ലഭിച്ചാല്‍ ഒളിച്ചോടില്ലെന്ന്‌ യുഎന്‍ അണ്ടര്‍ സെക്രട്ടറി ആയിരുന്ന ശശി തരൂര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ്‌ വിശ്വസിയ്‌ക്കാവുന്ന പാര്‍ട്ടിയാണെന്ന്‌ പറഞ്ഞ തരൂര്‍ തിരുവനന്തപുരത്തിന്റെ വികസന കാര്യത്തില്‍ തനിയ്ക്ക് പ്രത്യേക താത്‌പര്യമുണ്ടെന്നും വ്യക്തമാക്കി. കോണ്‍ഗ്രസ്‌ പിന്തുണയോടെ തിരുവനന്തപുരം ലോക്‌സഭാ സീറ്റില്‍ മത്സരിയ്‌ക്കുന്നതിന്‌ തരൂര്‍ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിയ്‌ക്കുന്നതിനിടെയാണ്‌ തരൂര്‍ തന്നെ മണ്ഡലത്തില്‍ തനിയ്‌ക്കുള്ള താത്‌പര്യം വെളിപ്പെടുത്തിയിരിക്കുന്നത്‌.

സോണിയാ ഗാന്ധി മികച്ച നേതാവാണെന്നും തന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച്‌ അവസാന തീരുമാനമെടുക്കേണ്ടത്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയാണെന്നും തരൂര്‍ പറഞ്ഞു. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+