ഒളവണ്ണ കേസ്: പ്രതികളെ വെറുതെ വിട്ടു
കോഴിക്കോട്: ഒളവണ്ണയില്‍ കന്യാസ്ത്രീകളെ ആക്രമിച്ച കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ടു. കോഴിക്കോട് ഒന്നാംനമ്പര്‍ അതിവേഗ കോടതിയുടേതാണ് ഉത്തരവ്. കേസില്‍ 17 പ്രതികളാണ് ഉണ്ടായിരുന്നത്.
കഴിഞ്ഞ ഡിസംബറില്‍ അഞ്ച് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. വധശ്രമം, മത സ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികളുടെ മേല്‍ ചുമത്തിയിരുന്നത്. 2004 സെപ്റ്റംബര്‍ 25നായിരുന്നു കേസിനാസ്പദമായ സംഭവം. ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് പോയ കന്യാസ്ത്രീകളടങ്ങിയ സംഘത്തിന് നേരയുണ്ടായ ആക്രമണത്തില്‍ ഒന്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.
പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നു കോടതി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications