വിഎസിനെ ജനം കരിമ്പട്ടികയില്‍ പെടുത്തും: ചെന്നിത്തല
പാലക്കാട്: ലാവലിന്‍ പ്രശ്‌നത്തില്‍ പ്രതികരിക്കാന്‍ കൂട്ടാക്കാത്ത മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനനെ ജനം കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.
ലാവലിന്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. സ്വന്തം അഭിപ്രായം തുറന്നുപറയാന്‍ വിഎസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രീയ പ്രവര്‍ത്തകരെ സംബന്ധിച്ച് രാജ്യസഭാ സീറ്റ് വലിയ കാര്യമല്ല. പാര്‍ട്ടിയിലെ ഐക്യമാണ് പ്രധാനമെന്നും ചെന്നിത്തല വ്യക്തമാക്കി. പാലക്കാട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതിനിടെ ചെന്നിത്തല രാജ്യസഭാ സീറ്റിലേയ്‌ക്കുള്ള മത്സരത്തില്‍ നിന്നും പിന്മാറിയത് സ്വന്തം തീരുമാനപ്രകാരമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി തുരുവനന്തപുരത്ത് പറഞ്ഞു.
രാജ്യസഭയിലേയ്‌ക്ക് താന്‍ മത്സരിക്കുന്നില്ലെന്ന് വെള്ളിയാഴ്‌ച യൂത്ത് കോണ്‍ഗ്രസ് ക്യാംപില്‍വച്ച് രമേശ് വളരെ നാടകീയമായാണ് പ്രഖ്യാപനം നടത്തിയത്.
സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനായി സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തിയ കെപിസിസി തിരഞ്ഞെടുപ്പ് സമിതി ആരുടെയും പേരുകള്‍ ഹൈക്കമാന്റിന് നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്. എന്നാല്‍ കെ കരുണാകരന്‍ വിഎം സുധീരന്‍ ഇവരില്‍ ആര്‍ക്കെങ്കിലും നറുക്കുവീഴുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications