രണ്ടാമത്തെ രാജ്യസഭ സീറ്റ് സിപിഐക്ക്
തിരുവനന്തപുരം: ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒന്ന് സിപിഐയ്‌ക്ക് നല്‌കാന്‍ ധാരണായായി. ശനിയാഴ്‌ച തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
വെള്ളിയാഴ്‌ച ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ പി. രാജീവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം തീരുമാനിച്ചിരുന്നു. എല്‍ഡിഎഫിന് അവകാശപ്പെട്ട രണ്ടമാത്തെ സീറ്റിനായി സിപിഎം സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഒടുവില്‍ സീറ്റ് സിപിഐക്ക് വിട്ടുകൊടുക്കാന്‍ തീരുമാനിയ്‌ക്കുകയായിരുന്നു.
എല്‍ഡിഎഫ് യോഗത്തില്‍ ജനതാദള്‍ സെക്യുലര്‍, കേരള കോണ്‍ഗ്രസ് ജോസഫ് എന്നീ കക്ഷികള്‍ സീറ്റിനായി അവകാശവാദം ഉന്നയിച്ചു. അതെ സമയം മറ്റൊരു ഘടകകക്ഷിയായ ആര്‍എസ്‌പി സീറ്റ് ചോദിച്ചില്ല.
ആര്‍എസ്‌പി ജനറല്‍ സെക്രട്ടറി പി.ജെ ചന്ദ്രചൂഢന്‍ വെള്ളിയാഴ്‌ച എകെജി സെന്ററിലെത്തി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയിലുണ്ടായ ധാരണപ്രകാരമാണ് ആര്‍എസ്‌പി രാജ്യസഭ സീറ്റിന് വേണ്ടിയുള്ള അവകാശവാദത്തില്‍ നിന്നും പിന്‍മാറിയതെന്ന് കരുതപ്പെടുന്നു.
സ്ഥാനാര്‍ത്ഥികളായി ഇ. ചന്ദ്രശേഖരന്‍, കെ.ആര്‍ ചന്ദ്രമോഹന്‍, സത്യന്‍ മൊകേരി തുടങ്ങിയവരുടെ പേരുകളാണ് സിപിഐ പരിഗണിയ്‌ക്കുന്നത്. ഫെബ്രുവരി മൂന്നിനാണ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിയ്‌ക്കാനുള്ള അവസാന തീയതി. 11നാണ് രാജ്യസഭ തിരഞ്ഞെടുപ്പ്.












Click it and Unblock the Notifications