കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക ശേഷിയില്ലെന്ന്‌ സ്ഥാപിച്ച്‌ രക്ഷപ്പെടാന്‍ സന്തോഷ്‌ മാധവന്‍ ശ്രമിക്കുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: ലൈംഗികശേഷിയില്ലെന്ന്‌ വൈദ്യപരിശോധനാ രേഖയുണ്ടാക്കി ലൈംഗിക പീഡനക്കേസില്‍ നിന്നും രക്ഷപ്പെടാന്‍ വിവാദ സ്വാമി സന്തോഷ്‌ മാധവന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്‌.

തനിക്ക്‌ ലൈംഗികശേഷിയില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റിനായി സന്തോഷ്‌ മാധവന്റെ ചില സഹായികള്‍ കൊച്ചിയിലെ ചില ഡോക്ടര്‍മാരെ കണ്ടുവെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ഇതോടെയാണ്‌ ഇക്കാര്യം പുറത്തായത്‌.

സാമ്പത്തിക തട്ടിപ്പ്‌, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ക്ക്‌ ജയിലില്‍ കഴിയുന്ന സന്തോഷ്‌ മാധവന്‌ ഇതേവരെ ജാമ്യം ലഭിച്ചിട്ടില്ല. ജാമ്യത്തിനായി സുപ്രീം കോടതിയെവരെ സമീപിച്ചെങ്കിലും വിധി പ്രതികൂലമായിരുന്നു.

ഈ സാഹചര്യത്തിലാണത്രേ ലൈംഗിക ശേഷിയില്ലെന്ന്‌ സ്ഥാപിച്ച്‌ പീഡനക്കേസില്‍ നിന്നെങ്കിലും രക്ഷപ്പെടാന്‍ സന്തോഷ്‌ മാധവന്‍ സഹായികള്‍ വഴി ശ്രമിക്കുന്നത്‌. പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെ എട്ടോളം പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചുവെന്നാണ്‌ പരാതി.

ഇയാളുടെ ബാങ്ക്‌ ലോക്കറില്‍ നിന്നും കണ്ടെത്തിയ നീലച്ചിത്ര സിഡികളില്‍ നിന്നാണ്‌ പല പെണ്‍കുട്ടികളെയും പൊലീസ്‌ തിരിച്ചറിഞ്ഞത്‌.

കൊച്ചി സ്വദേശിയായ ഒരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ്‌ ആദ്യം സന്തോഷിനെതിരെ പരാതി നല്‍കിയത്‌. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ക്ക്‌ സൗജന്യ വിദ്യാഭ്യാസവും താമസവും വാഗ്‌ദാനം ചെയ്‌താണ്‌ ഇയാള്‍ പീഡനം നടത്തിയിരുന്നത്‌

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X