നവകേരള യാത്രയുമായി സഹകരിയ്ക്കാന്‍ വിഎസിന് നിര്‍ദ്ദേശം
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന നവകേരള യാത്രയുമായി സഹകരിയ്ക്കണമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശം നല്കി.
ജാഥയുടെ സമാപന ചടങ്ങില്‍ വിഎസിനെ പങ്കെടുപ്പിയ്ക്കാനാണ് നേരത്തെ പാര്‍ട്ടി നിശ്ചയിച്ചിരുന്നത്. ലാവ് ലിന്‍ കേസില്‍ പിണറായി വിജയന്‍ പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് നവകേരള യാത്രയുമായി വിഎസ് സഹകരിയ്ക്കില്ലെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
ഇത്തരമൊരു ധാരണ പരക്കാനിടയാക്കിയ വിഎസിന്റെ നിലപാടുകളെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പലരും വിമര്‍ശിയ്ക്കുകയും ചെയ്തു. സെക്രട്ടേറിയറ്റില്‍ പങ്കെടുത്തിരുന്നെങ്കിലും വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ വി.എസ് സന്നിഹിതനായിരുന്നില്ല.
അതേ സമയം ഫെബ്രുവരി രണ്ടിന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിയ്ക്കുന്ന നവകേരള മാര്‍ച്ച് പിബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്യുമെന്ന് കാസര്‍കോട് ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍ അറിയിച്ചു.
മാര്‍ച്ചിന്റെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എം. എ ബേബി, പി.കെ ശ്രീമതി എന്നിവരും പങ്കെടുക്കും.












Click it and Unblock the Notifications