അമേരിക്കന്‍ പ്രഥമ വനിത ഗര്‍ഭിണിയാണെന്ന് അഭ്യൂഹം
വാഷിങ്‌ടണ്‍: വൈറ്റ് ഹൗസിലേക്ക് ഒരു പുതിയ അതിഥി കൂടി? ബ്രീട്ടിഷ് മാധ്യമങ്ങള്‍ പറയുന്നത് വിശ്വസിയ്‌ക്കാമെങ്കില്‍ അമേരിക്കയുടെ പുതിയ പ്രസിഡന്റ് ബരാക് ഒബാമ മൂന്നാമതും അച്ഛനാകാന്‍ ഒരുങ്ങുകയാണ്.
പ്രഥമ വനിത 45 വയസ്സുള്ള മിഷേല്‍ ഗര്‍ഭിണിയാണെന്ന് ഡെയ്‌ലി സ്റ്റാര്‍ ആണ് റിപ്പോര്‍ട്ട് ചെയ്‌തിരിയ്‌ക്കുന്നത്. പുതിയൊരു വൈറ്റ് ഹൗസ് ബേബി വരുന്നുണ്ടെന്ന വാര്‍ത്ത വിശ്വസിയ്‌ക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണ് ഇപ്പോള്‍ അമേരിക്കന്‍ ജനത.
കഴിഞ്ഞ നവംബര്‍ മുതല്‍ ഇത്തരം അഭ്യൂഹങ്ങള്‍ ബ്ലോഗര്‍മാര്‍ പരത്തി തുടങ്ങിയിരുന്നു. വൈറ്റ് ഹൗസ് വക്താക്കള്‍ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.
കൂടുതല്‍ മക്കളുടെ കാര്യം ആലോചനയിലില്ലെന്നാണ് നേരത്തെ ഒബാമയും മിഷേലും പറഞ്ഞിരുന്നത്. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ മാലിയ്‌ക്കും (10) സാഷയ്‌ക്കും(7) താഴെ ജനിയ്‌ക്കുന്നത് ആണ്‍കുട്ടിയായിരിക്കണമെന്ന് അമേരിക്കക്കാര്‍ ആഗ്രഹം പ്രകടിപ്പിച്ചു കഴിഞ്ഞു.












Click it and Unblock the Notifications