ഭാര്യയുടെ മരണം : യെദ്യൂരപ്പയ്‌ക്കെതിരെ ക്രിമിനല്‍ കേസ്
ബംഗ്‌ളൂര്‍: കര്‍ണാടക മുഖ്യമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ബി.എസ് യെദ്യൂരപ്പയ്‌ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഷിമോഗ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. അദ്ദേഹത്തിന്റെ ഭാര്യയുടെ അസ്വഭാവിക മരണവുമായി ബന്ധപ്പെട്ടാണ് ഉത്തരവ്.
ഭാര്യയുടെ മരണത്തില്‍ യെദ്യൂരപ്പയ്‌ക്ക് പങ്കുണ്ടെന്നാരോപിച്ച് എസ്. ശേഷാദ്രി എന്നയാള്‍ നല്‌കിയ ഹര്‍ജിയിലാണ് കോടതി നപടി. യെദ്യൂരപ്പയുടെ രണ്ട് ആണ്‍ മക്കള്‍, മകള്‍, മൂന്ന് വേലക്കാര്‍ എന്നിവര്‍ക്കും മരണത്തില്‍ പങ്കുണ്ടെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചിട്ടുണ്ട്.
2004 ഒക്ടോബര്‍ 16നാണ് യെദ്യൂരപ്പയുടെ ഭാര്യ മൈത്രാദേവി മരിച്ചത്. ഷിമോഗയിലെ വിനോഭ നഗറിലുള്ള വീട്ടിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ അവരെ കണ്ടെത്തുകയായിരുന്നു.












Click it and Unblock the Notifications