കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി ആശുപത്രി വിട്ടു

  • By Staff
Google Oneindia Malayalam News

ദില്ലി: ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്‌ ആശുപത്രി വിട്ടു. ഞായറാഴ്ച രാവിലെയാണ്‌ പ്രധാനമന്ത്രിയെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സില്‍ നിന്ന് ഡിസ്ചാര്‍ജ്‌ ചെയ്തത്‌.

പ്രധാനമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹത്തിന് ആറാഴ്ചത്തെ വിശ്രമം വേണമെന്നും എയിംസിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഡോക്ടര്‍മാരോടും ജീവനക്കാരോടും നന്ദി പറഞ്ഞതിന് ശേഷമാണ് പ്രധാനമന്ത്രി ആശുപത്രി വിട്ടത്.

ജനുവരി 24നാണ് മന്‍മോഹന്‍ സിങ്ങിനെ ബൈപ്പാസ്‌ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്‌. എയിംസിലെ ഡോക്ടര്‍മാര്‍ക്കൊപ്പം മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സിസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരും ശസ്ത്രക്രിയയില്‍ പങ്കെടുത്തിരുന്നു.

ഓപ്പറേഷന് ശേഷം ഒരാഴ്ച്ച ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയെ ശനിയാഴ്ച ഡിസ്ചാര്‍ജ്‌ ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില നിരീക്ഷണങ്ങള്‍ കൂടി വേണ്ടിയിരുന്നതിനാല്‍ ഇത് ഞായറാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

പ്രധാനമന്ത്രിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്‌. രണ്ടാഴ്ച്ചക്കുള്ളില്‍ പ്രധാനമന്ത്രിക്ക് ഔദ്യോഗിക ജോലികളില്‍ നോക്കാമെന്നും എട്ടാഴ്ചയ്ക്ക് ശേഷം ഓഫീസില്‍ പോകാന്‍ സാധിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 76കാരനായ മന്‍മോഹന്‍ സിങ് ഇത് രണ്ടാം തവണയാണ് ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X