ചെങ്ങറ: ഉമ്മന്‍ ചാണ്ടി നിരാഹരത്തിന്
പത്തനംതിട്ട: അഞ്ഞൂറ് ദിവസം പിന്നിടുന്ന ചെങ്ങറ ഭൂസമരം പരിഹരിയ്‌ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി നിരാഹാര സമരം നടത്തുന്നു. ജനുവരി 14ന് പത്തനംതിട്ടയിലായിരിക്കും ഉപവാസം. യുഡിഎഫ് ജില്ലാ നേതൃയോഗത്തിലാണ് തീരുമാനം.
പട്ടിക വിഭാഗക്കാരുടെ സമരത്തോട് മുഖം തിരിഞ്ഞു നില്‌ക്കുന്നതിനൊടൊപ്പം തോട്ടം തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണത്തിനായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
സമരത്തെ സര്‍ക്കാര്‍ അവഗണിയ്‌ക്കുന്നതിന് കൂട്ടുനില്‌ക്കില്ലെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫിലിപ്പോസ് തോമസ് പറഞ്ഞു. ചെങ്ങറയിലെ മനുഷ്യാവകാശ ലംഘനങ്ങളെ എതിര്‍ക്കാനും യോഗത്തില്‍ തീരുമാനമായി.












Click it and Unblock the Notifications