കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയെ പ്രതിയാക്കിയത് ഗൂഢാലോചന: കാരാട്ട്

  • By Staff
Google Oneindia Malayalam News

കല്പറ്റ: ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി.

പിണറായി വിജയനെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് കേരളത്തിലെ ജനത ശക്തമായ മറുപടി നല്കും. ഇടുങ്ങിയ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി സിബിഐയെ കോണ്‍ഗ്രസ്‌ ഉപയോഗിക്കരുത്‌. പ്രോസിക്യൂഷന്‍ നീക്കം രാഷ്ട്രീയ ലാഭത്തിനാണെന്നു കാരാട്ട്‌ പറഞ്ഞു.

അഖിലേന്ത്യ കിസാന്‍ സഭയും കര്‍ഷക തൊഴിലാളി യൂണിയനും സംയുക്തമായി സംഘടിപ്പിയ്ക്കുന്ന ദേശീയ കാര്‍ഷിക സെമിനാറിന്റെ ഭാഗമായി നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിബിഐ കേസ്‌ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണ്‌. ഇതിലൂടെ സിപിഎമ്മിനെ തകര്‍ക്കാനാണ്‌ ശ്രമിക്കുന്നത്‌. തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളിലും കോണ്‍ഗ്രസ്‌ ഇടപെടുന്നു. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷവിരുദ്ധ നയങ്ങള്‍ തിരുത്തുന്നതിനായി ശക്തമായ പ്രക്ഷോഭം നടത്തണമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X