സ്ട്രെച്ചറില്‍ നിന്നു വീണു രോഗി മരിച്ചു
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന രോഗി സ്ട്രെച്ചറില്‍ നിന്നു വീണു മരിച്ചു. ആലപ്പുഴ കക്കാഴം സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റുന്നതിനിടെയാണ് സലാം സ്ട്രെച്ചറില്‍ നിന്നു വീണത്.
വീഴ്ചയുടെ ആഘാതത്തിലാണ് രോഗി മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തെത്തുടര്‍ന്നു ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.












Click it and Unblock the Notifications