കോടികളുണ്ടെങ്കില്‍ ആര്‍ക്കും ലോക്‌സഭ സീറ്റ്: വി എം സുധീരന്‍
അടൂര്‍: ഏതാനും കോടി കൈയ്യിലുണ്ടെങ്കില്‍ ആര്‍ക്കും ലോക്‌സഭാ സീറ്റ് തരപ്പെടുത്തിയെടുക്കാമെന്ന സ്ഥിതിയാണ് സംസ്ഥാന കോണ്‍ഗ്രസിലെന്ന് വി.എം സുധീരന്‍.
കോടികളുമായെത്തിയവര്‍ ചാനലിന്റെ തലപ്പത്തെത്തിക്കഴിഞ്ഞു. സീറ്റ് കിട്ടിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിയ്‌ക്കുമെന്നാണ് അറിയുന്നത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ പങ്കെടുക്കവെയാണ് സുധീരന്‍ സംസ്ഥാന പാര്‍ട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. യൂത്ത് കോണ്‍ഗ്രസില്‍ അനര്‍ഹരായ പലരും ഭാരവാഹിയാകുന്നത് ഏതെങ്കിലും നേതാവിന്റെ ശുപാര്‍ശയിലാണ്.
യൂത്ത് കോണ്‍ഗ്രസ് പുനസംഘടന വിവാദമാകുകയും സംസ്ഥാന പ്രസിഡന്റിനെതിരെ വരെ പ്രകടനങ്ങള്‍ നടക്കുകയും ചെയ്‌തപ്പോള്‍ ഇഷ്ടക്കാരെ നാമനിര്‍ദ്ദേശം ചെയ്‌ത നേതാക്കളെ കണ്ടില്ലെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications