മയക്കു മരുന്ന്: ഒബാമയുടെ അര്‍ദ്ധ സഹോദരന്‍ പിടിയില്‍
നെയ്റോബി: കെനിയയിലെ നെയ്‌റോബിയില്‍ മയക്കുമരുന്ന് കൈവശം വച്ചതിനു അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ അര്‍ദ്ധ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുപതുകാരനായ ജോര്‍ജ് ഒബാമയാണ് മരിജുവാന എന്ന മയക്കുമരുന്ന് കൈവശം വച്ചതിന് പിടിയിലായത്. ഇയാളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്നാണ് ഒബാമയുടെ സഹോദരനാണെന്നു മനസ്സിലായതെന്ന് പൊലീസ് മേധാവി ജോഷ്വാ ഒമേലന്‍കുലോന്‍ഗോളോ പറഞ്ഞു.
ജോര്‍ജ്ജ് ഒബാമ മയക്കുമരുന്ന് കടത്തുകാരനല്ലെന്നും എന്നാല്‍ നിരോധിയ്ക്കപ്പെട്ട മയക്കു മരുന്ന് കൈവശം വെയ്ക്കുന്നത് കുറ്റകരമാണെന്നും ജോഷ്വ അറിയിച്ചു.
എന്നാല്‍ ജോര്‍ജ് ഒബാമ കുറ്റം നിഷേധിച്ചു. 'പോലീസ് എന്നെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അവര്‍ എനിക്തെതിരെ ഈ കുറ്റം ആരോപിയ്ക്കുന്നത് എന്തിനാണെന്ന് അറിയില്ല' -ജോര്‍ജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇയാളെ തിങ്കളാഴ്ച് കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications