Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൗളയെ മാറ്റാനുള്ള ശുപാര്‍ശയില്‍ തെറ്റില്ല

ദില്ലി: തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നവീന്‍ ചൗള പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍.ഗോപാലസ്വാമി. ചൗളയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് രാഷ്ട്രപതിയ്ക്ക് ശുപാര്‍ശ ചെയ്ത നടപടിയെ ഗോപാലസ്വാമി ആവര്‍ത്തിച്ച് ന്യായീകരിച്ചു.

ജനുവരി 16നാണ് ഗോപാലസ്വാമി രാഷ്ട്രപതിയ്ക്ക് ശുപാര്‍ശ നല്‍കിയത്. ചൗള കോണ്‍ഗ്രസിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു ആരോപണം. ബിജെപി ഒഴികെയുള്ള മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ഒട്ടേറെ നിയമജ്ഞരും ഗോപാല സ്വാമിയുടെ നടപടിയെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ തന്റെ നടപടി ശരിയാണെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് ഗോപാലസ്വാമി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

2008 ജനുവരി 30നാണ് ചൗളയ്ക്കെതിരെ ഒരു കൂട്ടം എംപിമാരുടെ പരാതി ലഭിച്ചത്. ഫെബ്രുവരിയില്‍ കര്‍ണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരക്കിലായിരുന്നു. ഇതിന് പിന്നാലെ ചൗള കുറെക്കാലം അവധിയില്‍ പോയി. ജൂലൈ അവസാനം പരാതിയുടെ പകര്‍പ്പ് ചൗളയ്ക്ക് കൈമാറി. എന്നാല്‍ അദ്ദേഹം മറുപടി നല്കാന്‍ ആറ് മാസമെടുത്തു. 179 എംപിമാര്‍ ഒപ്പിട്ട് നല്കിയ പരാതി അവഗണിയ്ക്കാനാവില്ല എന്നതിനാലാണ് ചൗളയെ നീക്കണമെന്ന് സ്വന്തം നിലയില്‍ ശുപാര്‍ശ ചെയ്തതെന്നും ഗോപാല സ്വാമി പറഞ്ഞു.

പക്ഷപാതം ആരോപിച്ച് ബി ജെ പി എംപിമാരാണ് നവീന്‍ ചൗളയ്ക്കെതിരെ പരാതി നല്‍കിയിരുന്നത്. ഏപ്രില്‍ 20ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്ന നിലയില്‍ ഗോപാലസ്വാമിയുടെ കാലാവധി അവസാനിക്കുകയാണ്. ഇതിനുശേഷം സ്വഭാവികമായി നവീന്‍ ചൗളയാണ് ഈ സ്ഥാനത്തെത്തേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+