മുംബൈ ആക്രമണം: കൂടുതല്‍ തെളിവ് നല്‌കാമെന്ന് പ്രണബ്
ബെറാംപൂര്‍: മുംബൈ ഭീകരാക്രമണത്തെക്കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ പാകിസ്‌താന് നല്‌കാന്‍ കഴിയുമെന്ന് വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജി. പശ്ചിമ ബംഗാളിലെ ജംഗിപ്പൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് പ്രണബ് ഇക്കാര്യം പറഞ്ഞത്.
മുംബൈ ആക്രമണത്തെക്കുറിച്ച് പാക് അധികൃതര്‍ നടത്തുന്ന അന്വേഷണത്തെക്കുറിച്ച് മാധ്യമങ്ങളില്‍ ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്നാല്‍ അന്വേഷണം സംബന്ധിച്ച് പാക് അധികൃതര്‍ ഔദ്യോഗികമായി എന്തെങ്കിലും റിപ്പോര്‍ട്ടുകള്‍ നല്‌കിയിട്ടില്ലെന്ന് പ്രണബ് അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം നിലനില്‌ക്കുന്നതിനാല്‍ മറുപടിയും അത് വഴി തന്നെ ലഭിയ്ക്കണം. എന്നാല്‍ ആക്രമണത്തെ സംബന്ധിച്ച് ഇന്ത്യ പാകിന് കൈമാറിയ തെളിവുകള്‍ക്ക് മറുപടി ലഭിച്ചിട്ടില്ലെന്ന് പ്രണബ് വ്യക്തമാക്കി.
മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് ചില ഭീകരര്‍ പാകിസ്‌താനില്‍ പിടിയിലായതായും ആക്രമണം ആസൂത്രണം ചെയ്‌തത് പാകിസ്‌താന് പുറത്താണെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.












Click it and Unblock the Notifications