വയലാര്‍ രവി വീണ്ടും രാജ്യസഭ സ്ഥാനാര്‍ത്ഥി
ദില്ലി: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി വയലാര്‍ രവിയെ ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തു. ഇത് സംബന്ധിച്ച് ഹൈക്കമാന്‍ഡിന്റെ ഫാക്സ് സന്ദേശം കെപിസിസി ആസ്ഥാനത്ത് ലഭിച്ചു. ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച വൈകിട്ടുണ്ടാകും.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കെ. കരുണാകരന്‍, മുതിര്‍ന്ന നേതാവ് എം സുധീരന്‍ എന്നിവരുടെ പേരുകള്‍ അവസാന പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും വയലാര്‍ രവിയെ തന്നെ വീണ്ടും രാജ്യസഭയിലേക്കയക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിയ്ക്കുകയായിരുന്നു.
നിലവില്‍ വയലാര്‍ രവി കൈവശം വെച്ചിരിയ്ക്കുന്ന സീറ്റില്‍ തന്നെയാണ് ഒഴിവ് വരുന്നത്. കേന്ദ്ര പ്രവാസികാര്യ മന്ത്രി പദവി വഹിയ്ക്കുന്ന രവി ഒഴിഞ്ഞാല്‍ സംസ്ഥാനത്ത് നിന്നുള്ള ഒരു കേന്ദ്രമന്ത്രിയെ നഷ്ടപ്പെടുമായിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാണ് രവിയെ വീണ്ടും രാജ്യസഭയിലേക്കയക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം ശുപാര്‍ശ ചെയ്തതെന്നാണ് സൂചന.












Click it and Unblock the Notifications