എം പി അച്യുതന്‍ സിപിഐ രാജ്യസഭാ സ്ഥാനാര്‍ഥി
തിരുവനന്തപുരം: സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയായി എംപി അച്യുതനെ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സിപിഐ ജനറല്‍ സെക്രട്ടറി വെളിയം ഭാര്‍ഗവനാണു ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും സിപിഐയുടെ മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്ററുമാണ് വടകര സ്വദേശിയായ അച്യുതന്‍. തിങ്കളാഴ്ച ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.
പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല തന്റെ കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തുമെന്നു എം.പി അച്യുതന്‍ പറഞ്ഞു. താന്‍ പുതിയ മേഖലയിലേക്കാണ് മാറുന്നതെന്നും പാര്‍ട്ടി തീരുമാനത്തോടു പ്രതികരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
സെക്രട്ടേറിയറ്റ് യോഗത്തില്‍ കാനം രാജേന്ദ്രന്‍, കെ.ആര്‍ ചന്ദ്രമോഹന്‍ എന്നിവരുടെ പേരുകള്‍ പരിഗണനയില്‍ വന്നിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ചേരുന്ന പാര്‍ട്ടി എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.
കേരളത്തില്‍ നിന്ന് മൂന്ന് രാജ്യസഭാ സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. സിപിഎമ്മിന് അവകാശപ്പെട്ട സീറ്റിലേക്ക് പി. രാജീവന്റെ പേര് നേരത്തെ നിര്‍ദ്ദേശിയ്ക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തിങ്കളാഴ്ച വൈകിട്ട് പ്രഖ്യാപിയ്ക്കും. വയലാര്‍ രവി തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് കരുതപ്പെടുന്നത്.


Click it and Unblock the Notifications