Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവലിന്‍: പിണറായി അടക്കം 3 പ്രതികള്‍ക്ക്‌ ഹൈക്കോടതി നോട്ടീസ്‌

കൊച്ചി: ലാവലിന്‍ കേസില്‍ പ്രതിയാക്കപ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനടക്കം മൂന്ന്‌ പേര്‍ക്ക്‌ നോട്ടീസ്‌ അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ പ്രതികളുടെ ഭാഗം കേള്‍ക്കുന്നതിന്‌ വേണ്ടിയാണ്‌ നോട്ടീസ്‌.

പ്രത്യേക ദൂതന്‍ മുഖാന്തിരം അടിയന്തരമായി നോട്ടീസ്‌ കൈമാറാനാണ്‌ കോടതി നിര്‍ദ്ദേശിച്ചിരിയ്‌ക്കുന്നത്‌. പിണറായി വിജയന്‌ പുറമെ ഒന്നാം പ്രതി ഊര്‍ജ്ജ വകുപ്പ്‌ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, പതിനൊന്നാം പ്രതി ഊര്‍ജ്ജ വകുപ്പ്‌ മുന്‍ ജോയിന്റ്‌ സെക്രട്ടറി എം. ഫ്രാന്‍സിസ്‌ എന്നിവര്‍ക്കാണ്‌ കോടതി നോട്ടീസ്‌ അയച്ചിരിയ്ക്കുന്നത്.

പിണറായി വിജയനെയും മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി ആവശ്യമില്ലെന്ന്‌ പ്രഖ്യാപിയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിയ്‌ക്കപ്പെട്ട ഹര്‍ജി പരിഗണിച്ചു കൊണ്ടാണ്‌ ഹൈക്കോടതി നോട്ടീസ്‌ അയക്കാന്‍ ഉത്തരവിട്ടിരിയ്‌ക്കുന്നത്‌. തലശേരി സ്വദേശിയായ ടി.എ ആസിഫ്‌ അലിയാണ്‌ ഹര്‍ജി സമര്‍പ്പിച്ചിരിയ്‌ക്കുന്നത്‌. ഹര്‍ജി ഫെബ്രുവരി ഒമ്പതിന്‌ വീണ്ടും പരിഗണിയ്‌ക്കും.

പ്രോസിക്യൂഷന്‍ അനുമതി ഇല്ലാതെ കേസ്‌ മുന്നോട്ട്‌ പോകുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. പൊതുപ്രവര്‍ത്തകര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിയ്‌ക്കാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നാണ്‌ ക്രിമിനല്‍ നടപടി നിയമത്തിലെ 197ാം വകുപ്പ്‌ അനുശാസിയ്‌ക്കുന്നത്‌. എന്നാല്‍ പിണറായി വിജയന്‍ നിലവില്‍ മന്ത്രിയല്ലാത്തതിനാല്‍ ഇത്തരം അനുമതി വേണ്ടെന്നാണ്‌ ഹര്‍ജിക്കാരന്റെ വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+