നവകേരള യാത്രക്ക് തുടക്കം
കാസര്‍കോട്: 'സുരക്ഷിത ഇന്ത്യ ഐശ്വര്യ കേരളം' എന്ന മുദ്രാവാക്യം ഉയര്‍ത്തി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് കാസര്‍കോട് ജില്ലയിലെ ഉപ്പളയില്‍ ഉജ്ജ്വ തുടക്കം.
പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള മാര്‍ച്ച് ഉദ്‌ഘാടനം ചെയ്‌തു. സിപിഎമ്മിന്റെ സംഘടനാ ശക്തിയെന്തെന്ന് വിളിച്ചോതിക്കൊണ്ട് നടന്ന ഉദ്‌ഘാടന ചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുത്തു. മാര്‍ച്ചിന് മുന്നോടിയായി ജില്ലയിലുടനീളം വിളംബര റാലികളും പ്രകടനങ്ങളും നടന്നു.
പോളിറ്റ് ബ്യൂറോ അംഗവും ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്‌ണന്‍, മന്ത്രിമാരായ എം.എ ബേബി, പി. കെ ശ്രീമതി, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി. കരുണാകരന്‍ എംപി, എന്നിവര്‍ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഇ.പി ജയരാജന്‍, എം.വി ഗോവിന്ദന്‍ മാസ്‌റ്റര്‍, കെടി ജലീല്‍, ഡോ. എന്‍ സീമ എന്നിവരാണ് ജാഥാംഗങ്ങള്‍. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലൂടെയും സഞ്ചരിയ്‌ക്കുന്ന ജാഥയ്‌ക്ക് ഓരോ പ്രദേശത്തും ഗംഭീര സ്വീകരണമാണ് നല്‌കുക. ഫെബ്രുവരി 25ന് ജാഥ തിരുവനന്തപുരത്ത് സമാപിയ്‌ക്കും.












Click it and Unblock the Notifications