വിഎസിന്റെ മൗനം പാര്‍ട്ടി വിരുദ്ധമല്ല: യെച്ചൂരി
ആലുവ: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മൗനം പാര്‍ട്ടി വിരുദ്ധമല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറം യെച്ചൂരി പറഞ്ഞു.
ലാവലിന്‍ കേസ് ചര്‍ച്ച ചെയ്യാന്‍ പിബി യോഗം ഉടന്‍ ചേരുമെന്നും അദ്ദേഹം അറിയിച്ചു. ആലുവ പാലസില്‍ വച്ച് വിഎസ് അച്യുതാനന്ദനുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം ഒരു വാര്‍ത്ത ചാനലിന് നല്‌കിയ അഭിമുഖത്തിലാണ് യെച്ചൂരി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ അനുമതി തേടിയതിനെക്കുറിച്ച് പ്രതികരിയ്‌ക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. പിണറായി നയിക്കുന്ന നവകേരള യാത്രയില്‍ വിഎസ് പങ്കെടുക്കുന്ന കാര്യം പിബി തീരുമാനിയ്‌ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications