വിഎസിനെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസുകാരെ സിപിഎമ്മുകാര്‍ ഓടിച്ചു
കൊച്ചി: മൂലമ്പിള്ളിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ കരിങ്കൊടി കാണിച്ചു. വല്ലാര്‍പാടം പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിയ്‌ക്കപ്പെട്ട കുടുംബാംഗങ്ങളുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ നല്‌കിയ ഭൂമിയുടെ പട്ടയവിതരണത്തിനായാണ് മുഖ്യമന്ത്രി മൂലമ്പിള്ളിയില്‍ എത്തിയത്. ഇതിനിടെ
അഞ്ചോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയ്‌ക്ക് ഗോബാക്ക് വിളിയ്‌ക്കുകയും കരിങ്കൊടി കാണിയ്‌ക്കുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിയ്ക്കാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷം സൃഷ്‌ടിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിന്നീട് പോലീസ് അറസ്‌റ്റു ചെയ്‌ത് നീക്കി.












Click it and Unblock the Notifications