6വയസ്സുകാരിയെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പരിസരവാസികളാണ് കുട്ടിയെ പിടിച്ച് പൊലീസിന് കൈമാറിയത്. പൊലീസ് കുട്ടിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് അധികൃതര്‍ക്ക് നടപടിയെടുക്കേണ്ടിവന്നത്.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് എതാവ എസ്‌പി അറിയിച്ചു. മര്‍ദ്ദനത്തിനിരയായ പെണ്‍കുട്ടി ഒരു ദളിത് കുടുംബാംഗമാണ്.
സംഭവം ദൗര്‍ഭാഗ്യകരവും മാപ്പര്‍ഹിക്കാത്തതാണെന്നുമാണ് ഉത്തര്‍പ്രദേശ് അസിസ്റ്റന്റ് ഡിജിപി ബ്രിജ് ലാല്‍ പറഞ്ഞത്. ഭരണകൂടം അതീവ ഗൗരവത്തോടെയാണ് ഈ നാണംകെട്ട നടപടിയെ കാണുന്നതെന്നും അദ്ദേഹം അറിയിച്ചു. ഐപിസി സെക്ഷന്‍ 323, 504 എന്നിവ പ്രകാരം പൊലീസുകാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications