വനിതാമന്ത്രിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

വിഎച്ച്‌പി നേതാവ് ജയദീപ് പട്ടേലിനെയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. നരോദ പാട്ടിയ, നരോദ ഗാം കലാപക്കേസുകളില്‍ പ്രതിയായ മായാബെന്നിനെതിരെ അന്വേഷണസംഘം രണ്ടുതവണ സമന്‍സ് അയച്ചിരുന്നു.
അവരുടെ വസതികളിലും ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും മന്ത്രിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌തിരിക്കുകയാണ്. ഇതേത്തുടര്‍ന്നാണ് ഇവരെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതെന്ന് പ്രത്യേക അന്വേഷണസംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.
മുന്‍കൂര്‍ ജാമ്യം തേടി മായാബെന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി വ്യാഴാഴ്‌ച പരിഗണിയ്‌ക്കും. നരോദ മണ്ഡലത്തില്‍ നിന്നും മൂന്നുതവണ നിയമസഭാംഗമായ ബെന്നിനെ ഡിസംബറിലാണ് അന്വേഷണം സംഘം ചോദ്യം ചെയ്‌തത്.
ഗധ്ര തീവണ്ടി തീവെയ്‌പിനെത്തുടര്‍ന്നുണ്ടായ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില കേസുകള്‍ അന്വേഷിക്കാന്‍ സുപ്രീം കോടതിയാണ് അന്വേഷണ സംഘത്തെ നിയമിച്ചത്.


Click it and Unblock the Notifications