Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം പാക്‌: ആന്റണി

ദില്ലി: തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം പാകിസ്‌താനാണെന്ന്‌ പ്രതിരോധമന്ത്രി എ കെ ആന്റണി. ഇന്ത്യയിലും അമേരിക്കയിലും ഉള്‍പ്പെടെ അന്താരാഷ്ട്ര തലത്തില്‍ ഉണ്ടാകുന്ന ഭീകരാക്രമണങ്ങളെല്ലാം തയ്യാറാക്കപ്പെടുന്നത്‌ പാകിസ്‌താനിലാണ്‌.

ഇന്ത്യ ഉള്‍പ്പെടെയുള്ള ഉപഭൂഖണ്ഡങ്ങളും മറ്റ്‌ രാജ്യങ്ങളും തീവ്രവാദത്തിന്റെ ഇരകളാകുന്നുണ്ട്‌. ഇത്തരം ആക്രമണങ്ങളുടെ വലിയ ഒരു ശതമാനവും തയ്യറാക്കപ്പെടുന്നത്‌ പാക്‌ മണ്ണിലാണ്‌. നവംബര്‍ 26ന്‌ മുംബൈയില്‍ നടന്ന ആക്രമണത്തില്‍ പാക്‌ സംഘടനകള്‍ക്കും പങ്കുണ്ട്‌- അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഏത്‌ സാഹചര്യത്തെയും നേരിടാന്‍ സൈന്യം സുസജ്ജമാണെന്നും പുത്തന്‍ കാലഘട്ടത്തില്‍ വെല്ലുവിളികള്‍ നേരിടാന്‍ സേനയെ സജ്ജീകരിക്കുമെന്നും ആന്റണി അറിയിച്ചു.

ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ മുംബൈ ആക്രമണത്തിന്‌ ശേഷം മരവിച്ചിരിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ ഇരുരാജ്യങ്ങളും അടിയന്തരനടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഡിഫന്‍സ്‌ സ്റ്റഡീസ്‌ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആന്റണി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+