Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയ്‌ക്ക്‌ യൂത്ത്‌ കോണ്‍ഗ്രസിന്റെ തസ്‌കരശ്രീ പട്ടം

Pinarayi Effigy
തിരുവനന്തപുരം: ലാവലിന്‍ കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തസ്‌കരശ്രീ പട്ടം നല്‍കി.

പിണറായിയെ വിചാരണചെയ്യണമെന്നാവശ്യപ്പെട്ട്‌ തിങ്കളാഴ്‌ച നടത്തിയ സെക്രട്ടേറിയറ്റ്‌ മാര്‍ച്ചിലാണ്‌ പിണറായിയുടെ രൂപത്തില്‍ പ്രതീകാത്മകമായി തസ്‌കരശ്രീ പട്ടമണിയിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രതിഷേധിച്ചത്‌.

രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും തുടങ്‌ഹിയ മാര്‍ച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ടി സിദ്ദിഖ്‌ ഉത്‌ഘാടനം ചെയ്‌തു. സംസ്ഥാനഭാരവാഹികളായ എം മുനീര്‍, ജോണ്‍ വിനേഷ്യസ്‌, പിഎസ്‌ പ്രശാന്ത്‌, ജയാ ഡോളി, സൈമണ്‍ അലക്‌സ്‌, തുടങ്ങിയവര്‍ പങ്കെടുത്തു.

ഇതിനിടെ കൊച്ചിയില്‍ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദനെ കരിങ്കൊടി കാണിച്ച യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ പൊലീസ്‌ അറസ്റ്റുചെയ്‌തു. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി പുനരധിവാസം നടത്താത്തതില്‍ പ്രതിഷേധിച്ചാണ്‌ മുഖ്യമന്ത്രിയ്‌ക്കുനേരെ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്‌.

ഇതേത്തുടര്‍ന്ന്‌ കെഎസ്യു ജില്ലാ പ്രസിഡന്റ്‌ തമ്പി സുബ്രഹ്മണ്യന്‍, യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കളായ ഉണ്ണി കാക്കനാട്‌, സിഎന്‍ മിഥുന്‍ എന്നിവരെ ചേരാനല്ലൂര്‍ പൊലീസ്‌ അറസ്റ്റുചെയ്‌തു. ഇവരെ പിന്നീട്‌ ജാമ്യത്തില്‍ വിട്ടു. പട്ടയ ആനുകൂല്യ വിതരണത്തിന്റെ ഉത്‌ഘാടനത്തിന്‌ വേണ്ടിയെത്തിയപ്പോഴായിരുന്നു വിഎസിനെതിരെ കരിങ്കൊടി കാണിച്ചത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+