കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ്‌ പ്രധാനമന്ത്രിയ്‌ക്ക്‌ ഷൂസേറ്‌

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷിനുനേരെ ഇറാഖില്‍ ചെരുപ്പേറ്‌ നടന്നതിന്‌ പിന്നാലെ ചൈനീസ്‌ പ്രധാനമന്ത്രി വെന്‍ ജിയബാവോയ്‌ക്കും ചെരുപ്പേറ്‌.

ലണ്ടനിലെ കേംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റിയില്‍ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കെയാണ്‌ വെന്‍ ജിയബാവോയ്‌ക്കെതിരെ ചെരുപ്പേറുണ്ടായത്‌.

ഏകാധിപതിയെന്ന്‌ വിളിച്ചുകൊണ്ടാണ്‌ ഒരു യുവാവ്‌ ഇദ്ദേഹത്തിനുനേരെ ചെരുപ്പെറിഞ്ഞത്‌. യുവാവിനെ ഉടന്‍തന്നെ സുരക്ഷാ ഭടന്മാര്‍ അറസ്റ്റ്‌ ചെയ്‌തു നീക്കി.

ചെരുപ്പ്‌ ജിയബാവോയുടെ ഒരു മീറ്റര്‍ അകലത്തിലാണ്‌ വീണത്‌. ജിയബാവോയുടെ ബ്രിട്ടീഷ്‌ പര്യടനത്തിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

ചൈനയില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നാണ്‌ പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നത്‌. ടിബറ്റന്‍ പ്രശ്‌നത്തില്‍ ചൈന കൈക്കൊണ്ട നിലപാടും വിമര്‍ശിക്കപ്പെടുന്നുണ്ട്‌.

ജിയബാവോയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ച അഞ്ച്‌ പേരെ പൊലീസ്‌ അറസ്റ്റുചെയ്‌തിട്ടുണ്ട്‌. ചെരുപ്പേറിന്‌ ശേഷവും അക്ഷോഭ്യനായി പ്രസംഗം തുടര്‍ന്ന ജിയബാവോ ഇത്തരം ഹീനമായ പെരുമാറ്റം ചൈനയും ബ്രിട്ടനുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്ന്‌ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X