സ്‌ത്രീകള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
കറാച്ചി: യുവാവിനെ സ്‌ത്രീകള്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഇരുപത്തിമൂന്നുകാരനായ ഹോട്ടല്‍ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി തുടര്‍ച്ചയായി നാലുദിവസം തടവില്‍പാര്‍പ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
സ്‌ത്രീകള്‍ക്കെതിരെ കറാച്ചി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. എന്നാല്‍ സ്‌ത്രീകളെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഒരു ഹോട്ടലില്‍ വെയിറ്ററായി ജോലി ചെയ്യുന്ന ഖലീല്‍ എന്ന യുവാവാണ് പീഡനത്തിനിരയായത്. അബോധാവസ്ഥയിലായ യുവാവിനെ സ്‌ത്രീകള്‍ ഒരു നദീ തീരത്ത് ഉപേക്ഷിക്കുകയായിരുന്നു. ജനുവരി 27നാണത്രേ സ്‌ത്രീകള്‍ യുവാവിനെ തങ്ങളുടെ താമസസ്ഥലത്തേയ്‌ക്ക് കൊണ്ടുപോയത്.
കാറില്‍ ഇരുന്നുകൊണ്ട് ഭക്ഷണം ആവശ്യപ്പെടാറുള്ള സ്‌ത്രീകള്‍ പിന്നീട് സ്ഥിരമായി ഭക്ഷണം വീട്ടിലെത്തിക്കണമെന്നും അതിനായി വീട് കാണിച്ച് തരാമെന്നും പറഞ്ഞ് തന്നെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് ഖലീല്‍ പറയുന്നത്. പാലില്‍ മയക്കുമരുന്ന് നല്‍കിയാണത്രേ ഇയാളെ അബോധാവസ്ഥയിലാക്കിയത്.












Click it and Unblock the Notifications