Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമമെന്ന്‌ പരാതി

മുംബൈ: മുംബൈയിലെ ഇസ്‌കോണ്‍ ക്ഷേത്രപരിസരത്തുവച്ച് അമേരിക്കക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ജൂഹൂ പൊലീസ്‌ സ്റ്റേഷനിലാണ്‌ അമേരിക്കയില്‍ നിന്നെത്തിയ ഒരു വനിതാ വിനോദസഞ്ചാരി പരാതി നല്‍കിയിരിക്കുന്നത്‌.

ക്ഷേത്രത്തിനടുത്ത്‌ താന്‍ താമസിച്ചിരുന്ന ഗസ്റ്റ്‌ ഹൗസിലെ മുറിയിലേയ്‌ക്ക്‌ അതിക്രമിച്ച്‌ കയറിയ ഒരാള്‍ തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ്‌ പരാതിയില്‍ പറയുന്നത്‌. ജനുവരി മുപ്പതിന്‌ വൈകീട്ടാണത്രേ സംഭവം നടന്നത്‌. ഫെബ്രുവരി ഒന്നിനാണ്‌ ഇവര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയത്‌.

സംഭവം കഴിഞ്ഞ ദിവസം മാത്രമാണ്‌ പുറത്തറിഞ്ഞത്‌. ഇസ്‌കോണ്‍ ക്ഷേത്രാധികാരികള്‍ യുവതിയുടെ പരാതി അടിസ്ഥാനരഹിതമാണെന്നാണ്‌ പറയുന്നത്‌.

ക്ഷേത്രാധികൃതരില്‍ നിന്നും പണം തട്ടാന്‍ വേണ്ടിയാണ്‌ യുവതി ഇത്തരമൊരു പരാതി നല്‍കിയതെന്നാണ്‌ ക്ഷേത്രം ട്രസ്റ്റിയായ ദേവകി നന്ദന്‍ ദാസ്‌ പറയുന്നത്‌. സംഭവത്തില്‍ പൊലീസ്‌ ഇതുവരെ ആരെയും അറസ്റ്റുചെയ്‌തിട്ടില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+