ബന്ദ് നിയമാനുസൃതം: സുപ്രീം കോടതി
ദില്ലി ഒരു ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാനുള്ള നിയമാനുസൃത മാര്‍ഗങ്ങളിലൊന്നാണ് ബന്ദെന്ന് സുപ്രീംകോടതി. ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണ്. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ ഉള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി.
ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ പ്രതിഷേധിച്ച് തമിഴ് ഈഴം പ്രൊട്ടക്ഷന്‍ മൂവ്മെന്റ് ആഹ്വാനം ചെയ്ത തമിഴ്‌നാട് ബന്ദിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയിലാണു സുപ്രീം കോടതിയുടെ നിരീക്ഷണം.
ബന്ദ് നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി വിധി ശരിവച്ച സുപ്രീംകോടതിയുടെ മുന്‍ നടപടിക്ക് എതിരാണ് പുതിയ നിരീക്ഷണം.
ബന്ദ് നിരോധിച്ച് വിധി പ്രസ്താവിച്ച കേരള ഹൈക്കോടതി ബഞ്ചിലും ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ അംഗമായിരുന്നു. ജസ്റ്റിസുമാരായ പി. സദാശിവം, ജെ.എം. പഞ്ജല്‍ എന്നിവരാണ് സുപ്രധാന നിരീക്ഷണം നടത്തിയ ബെഞ്ചിലെ മറ്റംഗങ്ങള്‍.ഹര്‍ജിയില്‍ അന്തിമ വിധി
ഹര്‍ജിയില്‍ അന്തിമ വിധി 16നുണ്ടാകും.
കേരള ഹൈക്കോടതി വിധി പ്രകാരം രാഷ്ട്രീയ കക്ഷികളോ മറ്റു സംഘടനകളോ ബന്ദ് നടത്തുന്നത് വിലക്കിയിരുന്നു. ബന്ദ് പൗരവകാശങ്ങളെ ഹനിയ്ക്കുന്നതാണെന്നായിരുന്നു കോടതി അന്ന് ചൂണ്ടിക്കാട്ടിയത്. വിധിക്കെതിരെ സിപിഎം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
1997ലെ സുപ്രീംകോടതി വിധിയുടെ ലംഘനമാണ് തമിഴ് ഈഴം മൂവ്മെന്റിന്റെ നീക്കമെന്നാരോപിച്ച് സാമൂഹ്യപ്രവര്‍ത്തകന്‍ ജെ. സതീഷ്കുമാറാണു ഹര്‍ജി നല്‍കിയത്. രാഷ്ട്രീയകക്ഷികളുടെ കൂട്ടായ്മയാണ് തമിഴ് ഈഴം മൂവ്മെന്റെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ബന്ദിനെതിരേ ഉത്തരവു നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ഹര്‍ത്താല്‍, ബന്ദ്












Click it and Unblock the Notifications