ജീന്‍സ് ധരിച്ചതിന് ഭാര്യയെ പരസ്യമായി മര്‍ദ്ദിച്ചു
സിര്‍സ(ഹരിയാന): ജീന്‍സ് ധരിച്ചെത്തിയ ഭാര്യയെ മാന്യമായി വസ്ത്രം ധരിച്ചില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് പൊതുസ്ഥലത്ത് വച്ച് മര്‍ദ്ദിച്ചു. ജീന്‍സ് ധരിച്ച് മാതാപിതാക്കള്‍ക്കൊപ്പം മാര്‍ക്കറ്റില്‍വന്ന ഇരുപത്തിമൂന്നുകാരിയ്ക്കാണ് ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റത്.
ദാബ്വാലി മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. കുടുംബത്തിന് മാന്യത സൂക്ഷിക്കുന്ന തരത്തില്‍ വസ്ത്രം ധരിച്ചില്ലെന്ന് ആക്രോശിച്ചുകൊണ്ടാണ് യുവാവ് ഭാര്യയെ അടിയ്ക്കുകയും തൊഴിയ്ക്കുകയും ചെയ്തതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
എന്നാല്‍ സംഭവം കുടുംബകാര്യമാണെന്ന് പറഞ്ഞ പൊലീസ് യുവാവിനെതിരെ നടപടിയെടുക്കാന്‍ തയ്യാറായില്ല. ഭാര്യയെയും ഭര്‍ത്താവിനെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി മേലില്‍ ഇത്തരം പ്രശ്നങ്ങളുണ്ടാക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇതിന്റെ പേരില്‍ യുവാവ് യുവതിയെ കൂടുതല്‍ ഉപദ്രവിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ ഇയാളുടെ രക്ഷിതാക്കള്‍ക്കും പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ സംഭവത്തിനെതിരെ പലദിക്കില്‍ നിന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. യുവതിയെ മര്‍ദ്ദിച്ച യുവാവിനെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണമെന്ന് ഓള് ഇന്ത്യാ ഡമോക്രാറ്റിക് വുമണ്‍സ് അസോസിയേഷന് പ്രസിഡന്റ് ജഗ്മതി സാംഗ്വാന് പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications