കേരള ഹൗസില്‍ പിണറായി വിരുദ്ധ പ്രകടനം
ദില്ലി: ദില്ലിയിലെ കേരള ഹൗസില്‍ ബുധനാഴ്‌ച രാവിലെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ പ്രകടനം.
രാവിലെ ഏഴു മണിയോടെ മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങാനായി കേരള ഹൗസില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെയായിരുന്നു പ്രകടനം. കാറിലെത്തിയ ഒരു സംഘമാളുകളാണ് പോളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയനും എസ് രാമചന്ദ്രന്‍ പിള്ളയ്‌ക്കുമെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്.
വിഎസിനും ഷൊര്‍ണ്ണൂരില്‍ വിമത സ്ഥാനാര്‍ത്ഥിയായി വിജയിച്ച എം.ആര്‍ മുരളി എന്നിവര്‍ക്ക് അനുകൂലമായും ഇവര്‍ മുദ്രാവാക്യം വിളിച്ചു. പിണറായിക്കെതിരെ മുദ്രാവാക്യം മുഴക്കിയത് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആണോയെന്ന കാര്യം വ്യക്തമല്ല.
ലാവലിന്‍ വിവാദം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ദില്ലിയില്‍ പിണറായിക്കെതിരായും വിഎസിന് അനുകൂലമായും പോസ്‌റ്ററുകള്‍ വ്യാപകമായിരുന്നു.












Click it and Unblock the Notifications