രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ച് റോഡരികില്‍ ഉപേക്ഷിച്ചു
മുംബൈ: രണ്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് റോഡരികില്‍ ഉപേക്ഷിച്ചതായി പരാതി. മുംബൈ വിലേ പാര്‍ലെ റയില്‍വേ സ്റ്റേഷന് സമീപം മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെയാണ് അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ വിവരം നല്‍കി. തുടര്‍ന്നു തിരച്ചില്‍ നടത്തിയപ്പോഴാണ് വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ടനിലിയല്‍ കുട്ടിയെ കണ്ടെത്തിയത്. പ്രതിയ്‌ക്കുവേണ്ടി പൊലീസ് ഊര്‍ജിതമായി അന്വേഷണം നടത്തുന്നുണ്ട്.
ഹൈവേയ്‌ക്കടുത്തുള്ള ഒരു കുഴിയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയിലേയ്‌ക്ക് മാറ്റി. വൈദ്യപരിശോധനയില്‍ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായിട്ടുണ്ട്.












Click it and Unblock the Notifications