അഭയക്കേസ്: സഭയെ കേസില്‍ കക്ഷി ചേര്‍ക്കും?
കൊച്ചി: അഭയ കേസില്‍ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സിബിഐ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചു. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ഇത് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്നും സിബഐ ഹൈക്കോടതിയെ അറിയിച്ചു.
അഭയ കേസില്‍ സഭാ നേതൃത്വത്തിന്റെ ഇടപെടലുകള്‍ അവസാനിപ്പിയ്‌ക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി തത്‌കാലം പരിഗണിയ്‌ക്കുന്നില്ലെന്ന് കോടതി അറിയിച്ചു. സഭാ നേതൃത്വം കക്ഷിയല്ലാത്തതിനാല്‍ ഇവരെക്കൂടി കക്ഷി ചേര്‍ത്തു കൊണ്ട് പുതിയ ഹര്‍ജി സമര്‍പ്പിയ്‌ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. അഭയയുടെ പിതാവാണ് സഭാ നേതൃത്വം ഇടപെടലുകള്‍ നടത്തുന്നതായി ആരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‌കിയിരുന്നത്.
കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് മുന്‍ എസ്പി കെ.ടി. മൈക്കിളിനെ സിബിഐ വീണ്ടും ചോദ്യം ചെയ്തിരുന്നു. കേസില്‍ തെളിവു നശിപ്പിച്ചതില്‍ മുഖ്യ പങ്ക് വഹിച്ചുവെന്നു സിബിഐ ആരോപിക്കുന്ന മൈക്കിളിനെ മൂന്നാം തവണയാണു ചോദ്യം ചെയ്തത്.
കഴിഞ്ഞ രണ്ടു തവണയും ചോദ്യം ചെയ്തപ്പോള്‍ അഭയയുടെ മരണം ആത്മഹത്യയാണെന്ന വാദത്തില്‍ മൈക്കിള്‍ ഉറച്ചു നില്‍ക്കുകയാണ് ഉണ്ടായത്.
എന്നാല്‍ ഇക്കാര്യത്തില്‍ ചില തെളിവുകളും രേഖകളും നിരത്തി സിബിഐ ഉദ്യോഗസ്ഥര്‍ ചില സംശയങ്ങള്‍ ഉന്നയിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് മൈക്കിള്‍ നല്‍കിയത്. ഇതേ തുടര്‍ന്നാണു മൈക്കിളിനെ വീണ്ടും ചോദ്യം ചെയ്ത്












Click it and Unblock the Notifications