അഭയ: കേരള കൗമുദിയ്‌ക്ക് നോട്ടീസ്
കൊച്ചി: അഭയ കേസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലെ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ കോടതിയലക്ഷ്യ കേസ് സ്വീകരിയ്‌ക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി കേരള കൗമുദി ദിനപ്പത്രത്തിന് നോട്ടീസയച്ചു.
ഫെബ്രുവരി 18നകം മറുപടി നല്‌കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. അഭയ കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബര്‍ 18ന് പ്രസിദ്ധീകരിച്ച നീതിദേവതയുടെ മൂടപ്പെട്ട കണ്ണുകളുടെ സുഖം എന്ന മുഖപ്രസംഗത്തിന്റെ പേരിലാണ് കേസ്.
നേരത്തെ നടപടിക്രമങ്ങള്‍ പാലിയ്‌ക്കാതെയാണ് കേസെടുത്തതെന്ന് കണ്ട് കോടതിയലക്ഷ്യ നടപടികള്‍ ഹൈക്കോടതി ഉപേക്ഷിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫുള്‍ക്കോര്‍ട്ട് ചേര്‍ന്ന് കൗമുദിക്കെതിരായ നടപടികള്‍ തുടരാന്‍ തീരുമാനിയ്‌ക്കുകയായിരുന്നു.
അതിനിടെ കേസ് അനാവശ്യമാണെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ വീണ്ടും ബോധിപ്പിച്ചു. മുഖപ്രസംഗം പൊതുജനതാത്‌പര്യം ലക്ഷ്യം വച്ച് കൊണ്ടാണ് എഴുതിയതെന്നും അതിനെതിരെ മൗനം പാലിയ്‌ക്കുന്നതാണ് ഉചിതമെന്നും എജി നേരത്തെ കോടതിയെ ബോധിപ്പിച്ചിരുന്നു.












Click it and Unblock the Notifications