വിഎസ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു?

ടൈംസ് ഓഫ് ഇന്ത്യയാണ് വിഎസ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിപദവി രാജിവച്ച് വിഎസ് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ മുന്നൊരുക്കമെന്ന നിലയിലാണ് വിഎസ് അടുപ്പിച്ച് രണ്ടുതവണ ദില്ലി സന്ദര്‍ശിച്ച് കേന്ദ്ര നേതാക്കളെ കണ്ടതെന്നും റിപ്പ ോര്‍ട്ടില്‍ പറയുന്നു.
'തനിയ്ക്ക് സ്വതന്ത്ര നിലപാടുകളുണ്ടെന്നും താന്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ മാത്രമല്ല മുഖ്യമന്ത്രി കൂടിയാണെന്ന' വിഎസിന്റെ പ്രസ്താവനയെല്ലാം താന്‍ എന്തിനും തയാറാണ് എന്ന സന്ദേശമാണ് നല്കുന്നത്. സിപിഎം പോലൊരു കേഡര്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗം തനിയ്ക്ക് സ്വതന്ത്ര നിലപാടുകളുണ്ടെന്ന് പറയുന്നത് ഒരിയ്ക്കലും അംഗീകരിയ്ക്കാന്‍ കഴിയില്ലെന്ന കാര്യം ഏറ്റവും നന്നായി അറിയുന്ന നേതാക്കന്‍മാരില്‍ ഒരാളാണ് വിഎസ്. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെയാണ് ലാവലിന്‍ വിഷയത്തില്‍ വിഎസിന്റെ മുന്നോട്ടുള്ള പോക്ക്.
ലാവലിന്‍ വിഷയത്തില്‍ പിണറായിയ്‌ക്കെതിരെ ഇതേവരെ ഒരക്ഷരം പോലും പറയാതിരുന്ന വിഎസ് ചൊവ്വാഴ്‌ച ദില്ലിയില്‍ പാര്‍ട്ടി നിലപാടുപോലും തള്ളിക്കൊണ്ട് സ്വന്തം നിലപാട് വ്യക്തമാക്കിയത് രാഷ്ട്രീയ വൃത്തങ്ങള്‍ ഈ റിപ്പോര്‍ട്ടുമായി കൂട്ടിവായിയ്‌ക്കുകയാണ്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുള്‍പ്പെടെയുള്ള നേതാക്കളെ നേരില്‍ക്കണ്ട് വിഎസ് ലാവലിന്‍ പ്രശ്‌നത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന. അടുത്ത ദിവസങ്ങളില്‍ ചേരുന്ന പൊളിറ്റ് ബ്യൂറോയില്‍ തന്റെ നിലപാടുകള്‍ വേണ്ടവിധം പരിഗണിച്ചില്ലെങ്കില്‍ പുതിയ പാര്‍ട്ടിയെന്ന തീരുമാനവുമായി വിഎസ് മുന്നോട്ടുപോയേക്കുമത്രേ.












Click it and Unblock the Notifications