വിഎസിന്‍റെ പ്രതീക്ഷ വിമതരില്‍
ദില്ലിയില്‍ ചൊവ്വാഴ്ച നടത്തിയ വാര്‍ത്തസമ്മേളനത്തിനിടെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നത് സംബന്ധിച്ചും പാര്‍ട്ടി വിടുമോയെന്നും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് വ്യക്തമായി നിഷേധിക്കാനും അദ്ദേഹം തയ്യാറായിട്ടില്ല. ഇതും ശ്രദ്ധേയമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
അഴിമതി ആരോപണ വിധേയനായിരിക്കുന്ന പിണറായി നയിക്കുന്നുവെന്ന ഒറ്റക്കാരണം കൊണ്ടാണ് നവകേരളയാത്രയില്‍ പങ്കെടുക്കില്ലെന്ന് വിഎസ് തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പാര്‍ട്ടി തലത്തില്‍ പിണറായിയ്‌ക്കെതിരെ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ വഷളാകുമാണെന്നാണ് വിഎസിന്റെ വാദം.
ഷൊര്‍ണൂരിലെ നഗരസഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടിയ ജനകീയ വികസന സമിതിയുടെ നേതാവും സിപിഎം വിമതനുമായ എം ആര്‍ മുരളിയെപ്പോലെ വിമത നീക്കം ശക്തിപ്പെട്ട പല മേഖലയിലും വിഎസിനാണ് മുന്‍തൂക്കമുള്ളത്.
വിമതനീക്കം പാര്‍ട്ടിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ടെങ്കിലും പുതിയ പാര്‍ട്ടിയെന്ന നിലാപാടില്‍ വിഎസിന് ധൈര്യം നല്‍കുന്നത് വിമതരുള്‍പ്പെടെ നല്‍കുന്ന പിന്തുണയായണെന്നാണ് കരുതപ്പെടുന്നത്. പലയിടത്തും വിമര്‍ പിണറായിയുടെ നയങ്ങളോട് പ്രതിഷേധിയ്ക്കുകയും വിഎസിന്‍റെ നിലപാടുകളെ പിന്തുണയ്ക്കുകയുമാണ് ചെയ്യുന്നത്.












Click it and Unblock the Notifications