ചര്‍ച്ച പരാജയം; ബസ് ചാര്‍ജ്ജ് കുറക്കുമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്‌ചയ്‌ക്കുള്ളില്‍ ബസ് ചാര്‍ജ്ജ് കുറയ്‌ക്കുമെന്ന് ഗതാഗത മന്ത്രി മാത്യു ടി തോമസ് അറിയിച്ചു. ചാര്‍ജ്ജ് കുറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് ബസുടമകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് ശേഷമാണ് ബസ് ചാര്‍ജ്ജ് കുറയ്‌ക്കുമെന്ന് മന്ത്രി അറിയിച്ചത്.
ചാര്‍ജ്ജ് കുറയ്‌ക്കാന്‍ സമ്മതിയ്‌ക്കില്ലെന്ന് ബസുടമകള്‍ വ്യക്തമാക്കി. ഇന്ധന വില്‌പന നികുതി വര്‍ദ്ധിപ്പതിനാല് യാത്രാനിരക്ക് കുറയ്‌ക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ബസുടമകള്‍ യോഗത്തില്‍ സ്വീകരിച്ചത്.
ഇന്ധന വിലയുടെ വില്‌പന നികുതി ചൊവ്വാഴ്‌ച സര്‍ക്കാര്‍ പുനസ്ഥാപിച്ചിരുന്നു. പെട്രോളിന് 97 പൈസയും ഡീസലിന് 59 പൈസയുമാണ് വര്‍ദ്ധിപ്പിച്ച നികുതി.
പെട്രോള്‍, ഡീസല്‍ വില കേന്ദ്ര സര്‍ക്കാര്‍ രണ്ട് തവണ വെട്ടിക്കുറച്ച സാഹചര്യത്തിലാണ് ബസ് നിരക്ക് കുറയ്‌ക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രി ബസുടമകളുമായി ചര്‍ച്ച നടത്തിയത്.












Click it and Unblock the Notifications