നവ കേരളയാത്രയ്ക്കുനേരെ പാര്‍ട്ടി പ്രവര്‍ത്തകന്റെ ചെരുപ്പേറ്
പയ്യന്നൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് നയിക്കുന്ന നവകേരള മാര്‍ച്ചിന് നേരെ ചെരുപ്പേറ്. പയ്യന്നൂരിലെ തിരുമേനിയിലുള്ള സജീവ സിപിഎം പ്രവര്‍ത്തകനായ ഷാജി എന്ന ഷൈനു(29) ആണ് മാര്‍ച്ചിനുനേരെ ചെരുപ്പെറിഞ്ഞത്.
സംഭവത്തെത്തുടര്‍ന്ന് മറ്റു പാര്‍ട്ടി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ ഇയാള്‍ പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
ജില്ലാ അതിര്‍ത്തിയായ ഒളവറപ്പാലത്തില് ജില്ലാനേതാക്കള്‍ സ്വീകരിച്ചശേഷം പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ റെഡ് വളണ്ടിയര്‍മാര്‍ ഒരുക്കിയ ഗാര്‍ഡ് ഓഫ് ഓണര്‍ വീക്ഷിച്ച് പിണറായി വിജയനും നേതാക്കളും സമ്മേളന നഗരിയിലേയ്ക്ക് നടന്നുപോകുന്നതിനിടെയാണ് ചെരുപ്പേറുണ്ടായത്.
സഖാവ് വിഎസ് സിന്ദാബാദ് എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് പിണറായിയെ ലക്ഷ്യം വച്ചാണ് ചെരുപ്പെറിഞ്ഞത്. എന്നാല്‍ ചെരുപ്പ് പിണറായിയുടെ ദേഹത്ത് കണ്ടില്ല.
ഷൈനു മദ്യപിച്ചിരുന്നതായി ആശുപത്രി അധികൃതരും പൊലീസും അറിയിച്ചു. മദ്യപിച്ച് ജാഥ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിന് പൊലീസ് ഷാജിയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഷാജി ഇതിന് മുമ്പും മാനസികവിഭ്രാന്തി കാട്ടിയിരുന്നതായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു. ജാഥയ്ക്ക് മുമ്പുള്ള ഒരുക്കങ്ങള്‍ നടത്താനായി ഇയാള്‍ കൂടെയുണ്ടായിരുന്നുവെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍












Click it and Unblock the Notifications