ലാവലിന്‍ കേസ് : പാര്‍ട്ടി നിലപാട് വിഎസ് തള്ളി
ദില്ലി: ലാവലിന്‍ അഴിമതിക്കേസിലെ പ്രതിപ്പട്ടികയില്‍ പിണറായി വിജയന് ഉള്‍പ്പെട്ടതുമായി ബന്ധപ്പെട്ട് ഇതേവരെ പരസ്യമായി പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ചൊവ്വാഴ്ച ദില്ലിയില്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കി.
കേസില്‍ പിണറായിയെ പ്രതിചേര്‍ത്ത സിബിഐയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന പാര്‍ട്ടി നിലപാട് വിഎസ് തള്ളി. കേസിന്റെ അന്വേഷണത്തെ ചോദ്യം ചെയ്യുന്നത് കോടതിയോടുള്ള വെല്ലുവിളിയാണെന്നും ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിഎസ് പറഞ്ഞു.
ലാവലിന്‍ പ്രശ്നത്തില്‍ തന്റേത് സ്വതന്ത്ര നിലപാടാണെന്നും അതു പിബി നിലപാടില്‍ നിന്നും വ്യത്യസ്തമാണെന്നും വ്യക്തമാക്കുന്നതരത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വിഎസ് മറുപടി നല്‍കിയത്. ധനമന്ത്രി തോമസ് ഐസക്, നിയമമന്ത്രി എം വിജയകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് വിഎസ് നിലപാടുകള്‍ വ്യക്തമാക്കിയത്.
ലാവലിന്‍ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന പിബിയുടെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് അക്കാര്യത്തില്‍ പാര്‍ട്ടി കേന്ദ്രനേതൃത്തില്‍ നിന്നുതന്നെ വിശദീകരണം തേടണമെന്നായിരുന്നു വിഎസിന്റെ മറുപടി. പിബി നിലപാട് ആവര്‍ത്തിക്കുന്ന മറ്റുമന്ത്രിമാര്‍ ചെയ്യുന്നതും സത്യപ്രതിജ്ഞാ ലംഘനമല്ലേയെന്ന് ചോദിച്ചപ്പോള്‍ അത് അവരോടുതന്നെ ചോദിക്കാനായിരുന്നു വിഎസിന്റെ നിര്‍ദ്ദേശം.
പിണറായി നയിക്കുന്ന നവകേരള മാര്‍ച്ചില്‍ പങ്കെടുക്കുന്നതുസംബന്ധിച്ചുള്ള ചോദ്യങ്ങളെത്തുടര്ന്നാണ് ലാവലിന്‍ കേസില്‍ തന്റെ നിലപാടിനെക്കുറിച്ച് വിഎസ് തുറന്നടിച്ചത്.
വാര്‍ത്താസമ്മേളനത്തിന് ശേഷം വിഎസ് പാര്‍ട്ടി ആസ്ഥാനമായ എകെജി ഭവനിലെത്തി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി ചര്‍ച്ച നടത്തി. പ്രൈവറ്റ് സെക്രട്ടറി എസ് രാജേന്ദ്രനെ ഒഴിവാക്കിയാണ് വിഎസ് കാരാട്ടിനെ കണ്ടത്.
-
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
ജി സുധാകരനുമായി സഹകരിക്കുന്നതിൽ ആശയക്കുഴപ്പം, മുകുന്ദനിൽ താൽപര്യമില്ല; കോൺഗ്രസിന് തലവേദന -
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി












Click it and Unblock the Notifications