Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടിയിലുള്ളവര്‍ ജാഥയിലുമുണ്ടാവും: പിണറായി

തളിപ്പറമ്പ്‌: പാര്‍ട്ടിയ്‌ക്കുള്ളില്‍ ആരൊക്കെ ഉണ്ടോ അവരെല്ലാം നവകേരള മാര്‍ച്ചിനെ പിന്തുണയ്‌ക്കുന്നുണ്ടെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മുഖ്യമന്ത്രി ചൊവ്വാഴ്‌ച ദില്ലിയില്‍ നടത്തിയ പ്രസ്‌താവനകളെക്കുറിച്ച്‌ പ്രതികരിയ്‌ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരോരുത്തരും ഓരോ രീതിയിലാണ്‌ കാര്യങ്ങള്‍ മനസിലാക്കുന്നത്‌. അതനുസരിച്ച്‌ അവര്‍ പ്രതികരിയ്‌ക്കുന്നു. അതേ സമയം കാര്യങ്ങള്‍ കൂട്ടായ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്‌ തീരുമാനിയ്‌ക്കുക. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക്‌ ആശങ്കയില്ല. ജാഥയിലെ ജനപങ്കാളിത്തം വെളിവാക്കുന്നത്‌ അതാണ്‌. പാര്‍ട്ടി പ്രശ്‌നങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പിണറായി പറഞ്ഞു.

പാര്‍ട്ടിയ്‌ക്കുള്ളില്‍ രണ്ട്‌ തലമില്ല. പാര്‍ട്ടി ഒറ്റക്കെട്ടാണ്‌. കെഇഎന്നിനെ മുഖ്യമന്ത്രി കുരങ്ങനെന്ന്‌ വിളിച്ചതിനോട്‌ എല്ലാവരും സംസ്‌ക്കാര സമ്പന്നതയോടെ സംസാരിയ്‌ക്കുന്നതാണ്‌ നല്ലതെന്നും വിമര്‍ശിയ്‌ക്കേണ്ടവരെ വിമര്‍ശിയ്‌ക്കണമെന്നും പിണറായി പറഞ്ഞു.

ദില്ലിയില്‍ വിഎസ്‌ നടത്തിയ പ്രസ്‌താവന പിബി കൈകാര്യം ചെയ്‌തോളും. നവകേരള യാത്രയെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രാധാന്യം നല്‌കുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+