കെഇഎന്‍ കുരങ്ങനെന്ന് വിഎസ്, വിഎസിന് വിഭ്രാന്തിയെന്ന് കെഇഎന്‍
ദില്ലി: തന്നെ പ്രത്യക്ഷമായും പരോക്ഷമായും ആക്ഷേപിച്ച് സംസാരിക്കുന്ന പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി കെഇഎന്‍ കുഞ്ഞഹമ്മദിനെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ കുരങ്ങന്‍ എന്ന് വിശേഷിപ്പിച്ചു.
ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് കെഇഎന്‍ അങ്ങയെ ആക്ഷേപിച്ച് സംസാരിക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് വിഎസ് അദ്ദേഹത്തെ കുരങ്ങന്‍ എന്ന് വിശേഷിപ്പിച്ചത്. കുഞ്ഞഹമ്മദിനെപ്പോലുള്ള കുരങ്ങന്മാരോട് ആര് മറുപടി പറയും എന്നായിരുന്നു വിഎസിന്റെ പ്രതികരണം.
മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം മറുപടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹത്തിന് മാനസിക വിഭ്രാന്തിയാണെന്നുമാണ് ഇതിനോട് കെഇഎന്‍ പ്രതികരിച്ചത്. വിഎസിന്റെ പല പ്രതികരണങ്ങളും വിശ്വസിച്ചിട്ടില്ല. ഇത് നേരിട്ട് കണ്ടസ്ഥിതിയ്‌ക്ക് വിശ്വസിക്കേണ്ടിവന്നിരിക്കുകയാണ്- കെഇഎന്‍ പറഞ്ഞു.












Click it and Unblock the Notifications