പ്രണയവിവാഹം: 17കാരിയെ അച്ഛന്‍ വെടിവച്ചു കൊന്നു
ചണ്ഡീഗഡ്: കാമുകനൊപ്പം ഒളിച്ചോടി വിവാഹം ചെയ്‌ത് കുടുംബത്തിന് അപമാനം വരുത്തിയ മകളെ അച്ഛന്‍ വെടിവച്ചുകൊന്നു. പഞ്ചാബിലെ മഹേറാണ കലനിലാണ് സംഭവം നടന്നത്.
അടുത്ത ജില്ലയിലുള്ള ബിയാന്ത് സിങ് എന്ന യുവാവിനെ പ്രണയിച്ച് അയാള്‍ക്കൊപ്പം ഒളിച്ചോടിയ പതിനേഴുകാരിയായ ഇന്ദര്‍ജോത് കൗറിനെയാണ് പിതാവ് നിര്‍മല്‍ സിങ് വെടിവച്ച് കൊന്നത്.
മകളുടെ പ്രവൃത്തി കുടുംബത്തിന് മാനക്കേടുണ്ടാക്കിവച്ചതുകൊണ്ടാണ് കൊല നടത്തിയതെന്നാണ് നിര്‍മല്‍ പറയുന്നത്. കൊല നടത്തുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നു. നേരത്തേ മറ്റൊരു കൊലക്കേസിലും പ്രതിയായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
രണ്ടുവര്‍ഷം മുമ്പാണത്രേ ഇന്ദര്‍ജോതും ബിയാന്തും പ്രണയത്തിലായത്. ഒളിച്ചോടിയ ഇവര്‍ വിദേശത്തേയ്‌ക്ക് പോയശേഷം അടുത്തിടെയാണ് നാട്ടില്‍ മടങ്ങിയെത്തിയത്. ഇന്ദര്‍ജോറിന്റെ അമ്മയ്‌ക്കും സഹോദരനും ഇവരുടെ ബന്ധത്തില്‍ എതിര്‍പ്പില്ലായിരുന്നു.
ബിയാന്തും ഇന്ദര്‍ജോതും ഒരുമിച്ചാണ് താമസിച്ചിരുന്നതെങ്കിലും ഇന്ദറിന് വിവാഹപ്രായമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അതുകൊണ്ട് വിവാഹം നിയമാനുസൃതമല്ല.












Click it and Unblock the Notifications